സഖ്യം തള്ളി ശരത് പവാർ: അജിത് പവാറിന്‍റേത് വ്യക്തിപരമായ തീരുമാനം


മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറി തള്ളി എൻസിപി നേതാവ് ശരത് പവാർ‍. ബിജെപിയുമായി ചേർന്ന് സർക്കാർ‍ രൂപീകരിക്കാനുള്ള തീരുമാനം അജിത് പവാറിന്‍റെ വ്യക്തിപരമായ തീരുമാനമാണെന്ന പ്രതികരണവുമായി ശരത് പവാർ രംഗത്തെത്തി. വ്യക്തിപരമായ തീരുമാനം ആണെന്നും എൻസിപിയുടെ അറിവോടെ അല്ല അജിത് പവാറിന്‍റെ നീക്കമെന്നാണ് ശരത് പവാറിന്‍റെ ട്വീറ്റ് 

ശിവസേനയെയും കോൺഗ്രസിനെയും ഞെട്ടിച്ച് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് മണിക്കൂറിന് ശേഷമാണ് ശരത് പവാറിന്‍റെ പ്രതികരണം. എൻസിപി നേതാവും ശരത് പവാറിന്‍റെ അനന്തരവനുമായ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു . ഇന്ത്യൻ രാഷ്ട്രീയം ഇത് വരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ അട്ടിമറിയാണ് ബിജെപി ഒറ്റ രാത്രി കൊണ്ട് നടത്തിയത്. എന്നാൽ അജിത് പവാറിന്‍റേത് വ്യക്തിപരമായ തീരുമാനം മാത്രമാണെന്ന് ശരത് പവാർ പ്രതികരിക്കുന്പോൾ എൻസിപിയിൽ പിളർ‍പ്പിന്‍റെ സൂചനകൂടിയാണ് പുറത്ത് വരുന്നത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed