മലയാളി വൈദികന്‍ മുറാദാബാദില്‍ വാഹനാപകടത്തിൽ മരിച്ചു

കൊച്ചി: ഉത്തർപ്രദേശിലെ മുറാദാബാദില്‍ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വൈദികൻ മരിച്ചു. സിഎംഐ ബിജ്‌നോര്‍ പ്രോവിന്‍സ് അംഗമായ ഫാ. ആന്‍റോ പുതുശേരി (66) ആണ് മരിച്ചത്. എറണാകുളം ശ്രീമൂലനഗരം എടനാട് സ്വദേശിയാണ്. കഴിഞ്ഞ മൂന്നിന് ഇദ്ദേഹം സഞ്ചരിച്ച കാര്‍ തോട്ടിലേക്കു മറിഞ്ഞായിരുന്നു അപകടം.ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫാ. ആന്‍റോ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണു മരിച്ചത്. സംസ്‌കാരം 15ന് ഉച്ചയ്ക്ക് 1.30നു ബിജ്‌നോര്‍ നജിബാബാദ് സെന്‍റ് ജോണ്‍സ് പ്രൊവിന്‍ഷ്യല്‍ ഹൗസിൽ. ഇതേസമയം എടനാട് സെന്‍റ് മേരീസ് പള്ളിയില്‍ അനുസ്മരണ ദിവ്യബലിയുണ്ടാകും.