ഇസ്ലാമോഫോബിയയ്ക്കെതിരേ പാരിസില്‍ പതിനായിരകണക്കിന് പേർ മാർച്ച് നടത്തി


പാരിസ്: ഇസ്ലാമോഫോബിയയ്ക്കതെിരേ പാരിസിൽ 10,000 കണക്കിന് പേർ മാർച്ച് നടത്തി. മുസ്ലിങ്ങൾക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സിറ്റി ഓഫ് ബയോണിൽ ഞായറാഴ്ച മാർച്ച് നടത്തിയത്.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ മാർച്ചിൽ പങ്കെടുത്തു. ബുർക്കയും മക്കനയുമെല്ലാം ധരിച്ച് പരമ്പരാഗത മുസ്ലിം വേഷത്തിലാണ് പലരും മാർച്ചിൽ പങ്കെടുത്ത്. ചിലർ ഫ്രാൻസിന്റെ പതാകയിലെ നീല ചുവന്ന നിറങ്ങളിലുള്ള ശിരോവസ്ത്രവും ധരിച്ചുകൊണ്ട് മാർച്ചിൽ പങ്കെടുത്തു. ഏതാണ്ട് 13,500 പേർ മാർച്ചിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. കളക്ടീവ് എഗെനസ്റ്റ് ഇസ്ലാമോഫോബിയ ഇൻ ഫ്രാൻസ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് ആണ് മാർച്ച് സംഘടിപ്പിച്ചത്. ശിരോവസ്ത്രം ധരിച്ചവർക്കെതിരേ പൊതുജനം പുലർത്തുന്ന മുൻവിധികളെ വിമർശിക്കുന്ന പ്ലക്കാർഡുകളുമേന്തിയാണ് പലരും മാർച്ചിൽ പങ്കെടുത്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed