ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് എത്താനുള്ള വഴി അടഞ്ഞെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്നത് ഭീകരര്‍ക്ക് ഇന്ത്യയില്‍ എത്താനുള്ള മാര്‍ഗ്ഗമായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഇത് റദ്ദാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ആരും കാണിക്കാത്ത ധൈര്യമാണ് കാണിച്ചതെന്നും അദ്ദേഹം അറിയിച്ചു. ദല്‍ഹിയില്‍ റണ്‍ ഫോര്‍ യൂണിറ്റി ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍ട്ടിക്കിള്‍ 370, 35 എന്നിവ ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇല്ലാതാക്കുന്നതിന് തടസ്സമായിരുന്നു. കശ്മീരിന്റെ വികസനവും മുന്നില്‍ കണ്ടാണ് പ്രത്യേക പദവി എടുത്തുകളഞ്ഞത്. ഇതോടെ ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് എത്താനുള്ള വഴിയടഞ്ഞെന്നും അമിത് ഷാ അറിയിച്ചു.

