തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ സംബന്ധിച്ച് തമിഴ്നാട് സർക്കാർ റിപ്പോർട്ട് നൽകണമെന്ന് കോടതി
ചെന്നൈ: തുറന്നു കിടക്കുന്ന കുഴല്‍ക്കിണറുകള്‍ സംബന്ധിച്ച് തമിഴ്നാട് സർക്കാർ റിപ്പോർട്ട് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. നവംബർ 12 ന് മുൻപ് റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്രിച്ചിയിൽ രണ്ടുവയസുകാരൻ കുഴൽക്കിണറിൽ വീണു മരിച്ച സംഭവുമായി ബന്ധപ്പെട്ട പരാതിയിലാണ് കോടതിയുടെ നപടി. ഹർജി പരിഗണിക്കാൻ കോടതി പ്രത്യേക സിറ്റിംഗ് നടത്തി. ജസ്റ്റീസുമാരായ എം. സത്യനാരായണൻ, എൻ. ശേഷസായി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.കുഴൽക്കിണറുകളുടെ എണ്ണം സംബന്ധിച്ച് വിവരങ്ങളും മൂടാനുള്ള കിണറുകളുടെ എണ്ണം സംബന്ധിച്ചും സംസ്ഥാന സർക്കാരിന് വിവരമുണ്ടോയെന്ന് കോടതി ചോദിച്ചു.

