കാഷ്മീർ വിഷയത്തിൽ‌ ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കു നേരെ മിസൈൽ തൊടുക്കും; പാക് മന്ത്രി


ഇസ്ലാമാബാദ്: കാഷ്മീർ വിഷയത്തിൽ‌ ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കു നേരെ മിസൈൽ തൊടുക്കുമെന്ന് പാക്കിസ്ഥാൻ മന്ത്രി അലി അമീൻ ഖാൻ. ഇന്ത്യയെ പിന്തുണച്ചാൽ ആ രാജ്യത്തെ ഇസ്‌ലാമാബാദിന്‍റെ ശത്രുവായി പരിഗണിച്ച് മിസൈൽ തൊടുക്കുമെന്നാണ് കാഷ്മീർകാര്യ മന്ത്രിയുടെ ഭീഷണി.കാഷ്മീരിൽ സംഘർഷം വർധിച്ചാൽ പാക്കിസ്ഥാൻ യുദ്ധത്തിന് നിർ‌ബന്ധിതമാവും. കാഷ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യത്തെ ഇസ്ലാമാബാദിന്‍റെ ശത്രുവായി കണക്കാക്കും. ഇന്ത്യക്കു നേരെയും അവരെ പിന്തുണയ്ക്കുന്ന രാജ്യത്തിനു നേരെയും മിസൈൽ അയക്കുമെന്ന് അലി അമീൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed