ഇന്ത്യയുടെ വളർച്ചാ നിരക്ക് ഇടിയുമെന്ന് ഐ.എം.എഫ്
ന്യൂഡൽഹി: ഇന്ത്യയിലെ മാന്ദ്യത്തെ തുറന്നുകാട്ടി അന്താരാഷ്ട്ര നാണ്യനിധിയും (ഐ.എം.എഫ്). രാജ്യത്തെ വളർച്ചാ നിരക്ക് ഇടിയുമെന്ന് ഐഎംഎഫ് വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വർഷത്തിൽ വളർച്ചാ നിരക്ക് 6.1 ശതമാനമായി കുറയുമെന്നാണ് മുന്നറിയിപ്പ്. 2019 ല്‍ ഇന്ത്യക്ക് 7.3 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു നേരത്തെ ഐ.എം.എഫിന്‍റെ പ്രവചനം. ഈ നടപ്പ് വർഷം വളര്‍ച്ചയില്‍ 1.2 ശതമാനം ഇടിവുണ്ടാകുമെന്ന് ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നു. 2018 ൽ വളർച്ചാ നിരക്ക് 6.8 ശതമാനം ആയിരുന്നു. ഇത് വർദ്ധിക്കുമെന്നും കണക്കുകൂട്ടി.നേരത്തെ റിസര്‍വ് ബാങ്കും മൂഡി റേറ്റിംഗും ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചിരുന്നു. പണ നയം, കോര്‍പറേറ്റ് നികുതി കുറച്ചത് എന്നിവയാണ് വളര്‍ച്ചാ നിരക്ക് കുറക്കാനുള്ള കാരണമായി പറയുന്നത്.

