വിശാഖപട്ടണത്ത് കപ്പലിന് തീപിടിച്ചു; ഒരാളെ കാണാതായി
വിശാഖപട്ടണം:വിശാഖപട്ടണം തീരത്തിനു സമീപം കപ്പലിനു തീപിടിച്ചു. ജീ വനക്കാല്ലാം കടലില്‍ ചാടി. കടലില്‍ ചാടിയ 28ജീവനക്കാരെ തീരരക്ഷാ സേന രക്ഷപ്പെടുത്തിയെങ്കിലും. ഒരാളെ കാണാതായി. രാവിലെ 11.30-ഓടെയാണ് വലിയ സ്‌ഫോടനത്തെ തുടര്‍ന്ന് കോസ്റ്റല്‍ ജാഗ്വര്‍ എന്ന കപ്പലില്‍ തീപിടിത്തമുണ്ടായത്.
മേഖലയിലുണ്ടായിരുന്ന റാണി റാഷ്‌മോണി എന്ന കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് എത്തി. വെള്ളത്തില്‍ ചാടിയവരെ രക്ഷപ്പെടുത്തി. കാണാതായ ഒരാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.

