കമൽനാഥിന്‍റെ മരുമകന്‍റെ 300 കോടിയുടെ ബംഗ്ലാവ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി


ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെ മരുമകൻ രതുൽ പുരിയുടെ 300 കോടി വിലവരുന്ന ഡൽഹിയിലെ ബംഗ്ലാവ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. നാല് കോടി ഡോളറിന്‍റെ വിദേശഫണ്ടുകളും പിടിച്ചെടുത്തു. എ.പി.ജെ അബ്ദുൾ കലാം റോഡിൽ ലുതിയൻസ് സോണിലെ ബംഗ്ലാവാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. 
രതുലിന്‍റെ പിതാവ് ദീപക് പുരിയുടെ ഉടമസ്ഥതയിലുള്ള മോസർ ബെയർ ഗ്രൂപ്പിന്‍റെ പേരിലുള്ള ബംഗ്ലാവാണത്. കഴിഞ്ഞ ഏപ്രിലിൽ ആദായനികുതി ഉദ്യോഗസ്ഥർ രതുൽ പുരുയുടെ കമ്പനികളിൽ റെയ്ഡ് നടത്തുകയും 1,350 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി അറിയിക്കുകയും ചെയ്തിരുന്നു. അനധികൃത പണ ഇടപാടുകളുടെ രേഖകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed