സ്വകാര്യതയിലേക്ക് കടന്നു കയറി ഫെയ്സ്ആപ്പ് :ഇന്ത്യൻ ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ട്


ന്യൂഡൽഹി∙ ജരാനര ബാധിച്ചാൽ നിങ്ങളെങ്ങനെയായിരിക്കുമെന്ന് കണ്ടറിയുന്ന ഒരു ആപ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ലോകം മുഴുവൻ വൈറലായി മാറിയ ഫെയ്സ്ആപ്പ് ഇന്ത്യൻ ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ട്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഫെയ്സ്ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ടെങ്കിലും ഇത് പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ല. മാറ്റം വരുത്താനുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ആൻഡ്രോയിഡ് ഫോണുകളിൽ Something went wrong, Please try again എന്ന സന്ദേശമാണ് കാണുന്നത്. ഐഫോണുകളിൽ ApiRequestError error 6 - Operation couldnt be completed എന്ന സന്ദേശമാണുള്ളത്.
 

article-image

ഫെയ്സ്ആപ്പ് പ്രവർത്തിക്കുന്നില്ലെന്ന് ചില ട്വിറ്റർ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉപയോക്താക്കളുടെ തിരക്കേറുമ്പോൾ സെർവർ പതുക്കെ ആവുന്നതാണോ ഇതിന് കാരണം എന്ന് വ്യക്തമല്ല. ആഗോള തലത്തിൽ സിനിമാ, കായിക താരങ്ങളും, മറ്റ് സെലിബ്രിറ്റികളും ഫെയ്സ്ആപ്പിൽ നിർമിച്ച ചിത്രങ്ങൾ പങ്കുവെച്ചതോടെ അതിന് വലിയ പ്രചാരമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഭിക്കുന്നത്. ഇതേ തുടർന്ന് ആപ്പ്സ്റ്റോറിലും, പ്ലേ സ്റ്റോറിലും ട്രെൻഡിങ് ആപ്പുകളുടെ പട്ടികയിൽ ഫെയ്സ്ആപ്പ് മുന്നിലെത്തുകയും ചെയ്തു. വൃദ്ധമുഖം നിർമിക്കാനുള്ള ഫിൽറ്ററിനാണ് ഫെയ്സ്ആപ്പിൽ ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചത്. ഇത് പോലെ നിരവധി ഫിൽറ്ററുകളുണ്ട്. നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിപ്പിക്കുന്ന ഫെയ്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ അനധികൃതമായി ശേഖരിക്കുന്നുണ്ടെന്ന ആരോപണമുണ്ട്. ആപ്പിന്റെ പ്രവർത്തനത്തിന് വലിയ അളവിലുള്ള ഡേറ്റ ആവശ്യമായതിനാൽ ഫോൺ ഗാലറികളിലെ ചിത്രങ്ങളും, നിങ്ങൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളും വരെ ഫെയ്സ്ആപ്പ് പ്രയോജനപ്പെടുത്തിയേക്കും.
 
ഫെയ്സ്ആപ്പിന് പഠിക്കാൻ നിങ്ങളുടെ ഡേറ്റ വേണം
 
പഠിപ്പിച്ചുനല്കിയ വിവരങ്ങൾ ഉപയോഗിച്ചാണ് നിർമിത ബുദ്ധി ആപ്പുകൾ പ്രവർത്തിപ്പിക്കുന്നത്. എന്ത് ആവശ്യത്തിനാണോ നിർമിച്ചത് അതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ആ യന്ത്രത്തെ പഠിപ്പിച്ചിട്ടുണ്ടാവും. ഒപ്പം പുതിയ വിവരങ്ങൾ നൽകിക്കൊണ്ടിരിക്കുകയും ചെയ്യും. 
ഫെയ്സ് ആപ്പിനെ സംബന്ധിച്ചിടത്തോളം ചിത്രങ്ങളാണ് ആവശ്യം. ഉപയോക്താക്കളിൽ നിന്നും മറ്റും ശേഖരിക്കുന്ന ചിത്രങ്ങൾ ഫെയ്സ് ആപ്പ് അതിന്റെ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നുണ്ടാവാം. ഫിൽറ്റർ ചേർക്കുന്നതിനായി നൽകുന്ന ചിത്രം ഫെയ്സ്ആപ്പിന്റെ റഷ്യൻ സെർവറിലേക്ക് പോവുന്നുണ്ട് എന്നതിൽ സംശയമില്ല. 
ഇത് കൂടാതെ ഫോണുകളിലെ ഗാലറിയിലേക്ക് കടന്നുചെല്ലാനും അതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുമെല്ലാമുള്ള അനുവാദം നൽകിക്കൊണ്ടാണ് ഫെയ്സ്ആപ്പ് നിങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നത്. ഗാലറിയിലെ ചിത്രങ്ങളും, നിങ്ങളുടെ വ്യക്തിവിവരങ്ങളും അടക്കം ഫെയ്സ്ആപ്പ് ശേഖരിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed