രാഹുല്‍ ഗാന്ധിയുടെ ട്വിറ്റർ ഫോളോവേഴ്‌സ് ഒരു കോടി കവിഞ്ഞു


ന്യൂഡല്‍ഹി:കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റർ ഫോളോവേഴ്‌സിന്‍റെ എണ്ണം ഒരു കോടി കടന്നു. ഇതിന്‍റെ ആഘോഷം തന്‍റെ മണ്ഡലമായ യുപിയിലെ അമേത്തിയിൽ നടത്തുമെന്ന് രാഹുൽ പറഞ്ഞു. അമേത്തിയിൽ ബുധനാഴ്ച കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും കാണുമെന്നും രാഹുൽ അറിയിച്ചു.
 ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. നാലു കോടി എണ്‍പതു ലക്ഷം ഫോളോവേഴ്‌സാണ് മോദിക്കുള്ളത്. ലോകത്ത് കൂടുതല്‍ ഫോളോവേഴ്‌സുള്ള മൂന്നാമത്തെ രാഷ്ട്രീയ നേതാവാണ് മോദി. യു.എസ്.മുൻ പ്രസിഡണ്ട് ബരാക് ഒബാമ (പത്തു കോടി അറുപതു ലക്ഷം), നിലവിലെ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് (ആറു കോടി 20 ലക്ഷം) എന്നിവര്‍ക്കാണ് മോദിയേക്കാള്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed