ഇന്ന് ബാലഭാസ്കറിന്റെ 41ാം ജന്മ ദിനം: ആശംസയുമായി സ്റ്റീഫൻ ദേവസി
തിരുവനന്തപുരം: അകാലത്തിൽ പൊലിഞ്ഞ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ 41−ാം ജന്മദിനമാണ് ഇന്ന്. ഈ അവസരത്തിൽ ബാലയ്ക്ക് ജന്മദിനാശംസയുമായി എത്തിയിരിക്കുകയാണ് ഉറ്റസൂഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസ്സി. ബാലയെ ഒരുപാട് മിസ്സ് ചെയ്യുന്നെന്ന് കുറിച്ചാണ് സ്റ്റീഫന്റെ പിറന്നാൽ ആശംസ.
‘പിറന്നാൾ ആശംസകൾ ബാലാÖ നമ്മൾ പങ്കിട്ട ഓർമ്മകൾ ഞാൻ എപ്പോഴും ഓർക്കുന്നു. നമ്മുടെ തമാശകളും ചിരികളും. നീയെന്നും എനിക്ക് പ്രിയപ്പെട്ടവനായിരുന്നു, അതിനിയും അങ്ങനെ ആയിരിക്കും. ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു സുഹൃത്തേ,’ സ്റ്റീഫന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു. സ്റ്റീഫനും ബാലുവും ഡ്രമ്മർ ശിവമണിയും കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ 25−ന് പുലർച്ചെ പള്ളിപ്പുറത്തു വെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ മരത്തിലിടിച്ച് ഉണ്ടായ അപകടത്തെ തുടർന്നാണ് ബാലഭാസ്‌കറും കുഞ്ഞും മരിക്കുന്നത്.

