സിനിമാ നിരൂപകർക്ക് കൂച്ചുവിലങ്ങിടാൻ തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ


ചെന്നൈ: സിനിമകളെ വിമർ‍ശിക്കുന്ന നിരൂപകർ‍ക്ക് കൂച്ചുവിലങ്ങിടാനൊരുങ്ങി തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ‍. സിനിമകളെ തകർ‍ക്കുന്ന തരത്തിൽ‍ നിരൂപണങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി.  രജനീകാന്ത് ചിത്രം ടു പോയിന്റ് ഒ, സൂര്യയുടെ എൻ.‍ജി.കെ, വിശാൽ‍ ചിത്രം അയോഗ്യ എന്നീ ചിത്രങ്ങൾ‍ക്ക് നിരൂപകർ‍ ഉയർ‍ന്ന റേറ്റിംഗ് നൽ‍കാതിരുന്നതാണ് നിർ‍മ്മാതാക്കളെ ചൊടിപ്പിച്ചതെന്നാണ് സൂചന.

സിനിമകളെയും സംവിധായകരെയും അഭിനേതാക്കളെയും വിമർ‍ശിക്കുന്ന നിരൂപകരെ സിനിമാസംബന്ധിയായ പരിപാടികളിൽ‍ നിന്ന് വിലക്കാനും അവർ‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുമാണ് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന്റെയും സൗത്ത് ഇന്ത്യൻ പി.ആർ‍.ഒ യൂണിയന്റെയും സംയുക്ത യോഗത്തിലെടുത്ത തീരുമാനം.

തമിഴ് സിനിമകളെ ഡീഗ്രേഡ് ചെയ്യുന്ന തരത്തിൽ‍ വിമർ‍ശിച്ചാൽ‍ പിന്നീട് അത്തരക്കാരുമായി നിസ്സഹരിക്കുന്ന നിലപാടാണ് കൈക്കൊള്ളുക. അഭിനേതാക്കളൊയോ ഡീഗ്രേഡ് ചെയ്താൽ‍ വക്കീൽ‍ നോട്ടീസ് അയയ്ക്കും.

പ്രസ് ഷോ, ട്രെയിലർ‍ ലോഞ്ച്, സക്‌സസ് മീറ്റ് മുതലായവയിൽ‍ പങ്കെടുക്കുന്നവർ‍ക്ക് ഇനിമുതൽ‍ സമ്മാനങ്ങളോ പ്രതിഫലമോ നൽ‍കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed