സ്കൂളുകൾ അടപ്പിക്കുന്ന വിഘടനവാദികൾ അവരുടെ മക്കളെ വിദേശത്തേയ്ക്ക് അയക്കുന്നു: അമിത് ഷാ


ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ വിഘടനവാദികൾ സ്കൂളുകൾ അടപ്പിക്കുന്നു. എന്നിട്ട് അവർ അവരുടെ മക്കളെ വിദേശത്തേയ്ക്ക് പഠനത്തിനും ജോലിയ്ക്കും അയക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഘടനവാദികളായ 130 പേരുടെ കുടുംബങ്ങളിലെ അംഗങ്ങൾ പഠനത്തിനും ജോലിക്കുമായി വിദേശത്തുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.ഇവരുടെ പട്ടിക തന്‍റെ കൈവശമുണ്ട്. ഒരു വിഘടനവാദി നേതാവിന്‍റെ മകൻ സൗദിയിലാണ് ജോലി ചെയ്യുന്നതെന്നും മാസം 30 ലക്ഷം രൂപ ഇയാൾ ശന്പളം വാങ്ങുന്നുണ്ടെന്നും അതിഷ് ഷാ രാജ്യസഭയിൽ വ്യക്തമാക്കി. ജമ്മു കാഷ്മീരിൽ രാഷ്ട്രപതി ഭരണം നീട്ടാനുള്ള ബിൽ അവതരിപ്പിക്കെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed