മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം സ്വന്തമാക്കി മലയാളി താരം കെസിയ ലിസ് മെജോ


ഷീബ വിജയൻ

ജയ്‌പൂർ: 2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം മലയാളി യുവതി കെസിയ ലിസ് മെജോ സ്വന്തമാക്കി. ജയ്‌പുരിൽ നടന്ന വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ 53 മത്സരാർത്ഥികളെ പിന്തള്ളിയാണ് 19-കാരിയായ കെസിയ വിജയകിരീടം ചൂടിയത്. തമിഴ്നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായും ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതബ്ലേക്കർ സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും.

നിയമവിദ്യാർഥിയും മോഡലുമായ കെസിയ, ആലപ്പുഴ മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ്. 2024-ൽ സൗന്ദര്യമത്സര രംഗത്തേക്ക് കടന്നുവന്ന ഇവർ 'മിസ് ടീൻ ഇന്റർനാഷണൽ' മത്സരത്തിൽ ഇന്ത്യക്കായി മത്സരിച്ച് ഫസ്റ്റ് റണ്ണറപ്പായിരുന്നു. ഈ വർഷം തുടക്കത്തിൽ 'മിസ് യൂണിവേഴ്സ് കേരള 2026' കിരീടവും കെസിയ സ്വന്തമാക്കിയിരുന്നു.

 

article-image

edsdsdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed