ബിഹാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 'ആയുഷ്മാന്‍ ഭാരത്; ആൾക്കൂട്ട കൊലപാതകങ്ങൾ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ബിഹാറില്‍ മസ്തിഷ്കജ്വരം മൂലം നൂറിലേറെ കുട്ടികള്‍ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുപോലെയുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. മസ്തിഷ്കജ്വരം മൂലം കുട്ടികള്‍ മരിച്ച സംഭവം രാജ്യത്തിന് തന്നെ അപമാനമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിഷയത്തെ ഗൗരവത്തോടെ കാണണം. പ്രതിരോധകുത്തിവയ്പ്പുകള്‍, സുരക്ഷ, ആരോഗ്യപരിരക്ഷ എന്നിവയെക്കുറിച്ചെല്ലാം ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
"ഇതൊരു സങ്കടകരമായ അവസ്ഥയാണ്. ഇന്ന് ബിഹാറില്‍ സംഭവിച്ചത് നാളെ മറ്റൊരു സംസ്ഥാനത്ത് ആവര്‍ത്തിച്ചേക്കാം. അങ്ങനെ സംഭവിക്കാതിരിക്കാന്‍ അടിയന്തരമായി ചെയ്യേണ്ടത് 'ആയുഷ്മാന്‍ ഭാരത്' പദ്ധതി ശക്തിപ്പെടുത്തുകയാണ്. ദരിദ്രരായവര്‍ക്കും മികച്ച നിലവാരത്തിലുള്ളതും ചിലവ് കുറഞ്ഞതുമായ ചികിത്സ ലഭ്യമാകണമെന്നും മോദി അഭിപ്രായപ്പെട്ടു.
ബിഹാര്‍ സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.
ബിഹാര്‍ സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി അഭിപ്രായപ്പെട്ടു.
മുസാഫർപൂരിലും ബീഹാറിലെ സമീപ ജില്ലകളിലും ഇതുവരെ 150 ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ അംഗീകരിക്കില്ലെന്നും അത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടികളുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജാർഖണ്ഡ് സംഭവം തന്നെ ഏറെ വേദനിപ്പിച്ചു. അത് എല്ലാവരെയും വേദനിപ്പിച്ചിട്ടുണ്ടാകും. എന്നാൽ, ഈ ഒരു സംഭവത്തിന്‍റെ പേരിൽ മാത്രം ജാർഖണ്ഡ് ആൾക്കൂട്ട കൊലപാതകങ്ങളുടെ കേന്ദ്രമാണ് എന്ന് എങ്ങനെ പറയാനാകുമെന്നും മോദി ചോദിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒരു സംസ്ഥാനത്തെയാകെ തള്ളിപ്പറയാനോ ഇകഴ്ത്തിക്കാട്ടാനോ ആർക്കും അധികാരമില്ലെന്ന് ഓർക്കുന്നത് നല്ലതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം നടപ്പാക്കുമെന്നും മോദി സൂചന നൽകി. ചിലർക്കൊക്കെ ഈ ആശയത്തോട് കടുത്ത എതിർപ്പുണ്ടാകും എന്നാൽ അത് നടപ്പിലാക്കേണ്ട സുപ്രധാന കാര്യമാണ്- മോദി പറഞ്ഞു. ജനങ്ങൾക്ക് ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി മനസിലാകുന്നുണ്ട്. അവർ രാജ്യസഭയില കാര്യങ്ങൾ മാത്രമല്ല ഇപ്പോൾ ശ്രദ്ധിക്കുന്നത്. ലോക്സഭയിലെ കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. ഇതെല്ലാം മനസിലാക്കി തന്നെയാണ് അവർ ഇത്തവണ വോട്ട് ചെയ്തതതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

