ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഖാദികൊണ്ടുള്ള സ്കൂൾ യൂണിഫോം
ലഖ്നൗ: ഉത്തർപ്രദേശിലെ ഗവണ്‍മെന്‍റ് സ്കൂളുകളിൽ യൂണിഫോമിനായി ഖാദി തുണി ഉപയോഗിക്കണമെന്ന് യോഗി ആദിത്യനാഥ്. ഖാദിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസിലെ കുട്ടികൾക്കായിരിക്കും ഖാദികൊണ്ടുള്ള സ്കൂൾ യൂണിഫോം നിർബന്ധമാക്കുക. കുട്ടികളെ ഖാദിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് പുതിയ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി അനുപമ ജെയ്സ്വാൾ പറഞ്ഞു.
സംസ്ഥാനത്തെ നാൽ ജില്ലകളിലെ ഓരോ ബ്ലോക്കിൽ വീതമായിരിക്കും പദ്ധതി ആദ്യം നടപ്പിലാക്കുക. നല്ല പ്രതികരണമാണ് ലഭിക്കുന്നതെങ്കിൽ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ആണ്‍കുട്ടികൾക്ക് ബ്രൗണ്‍ കളറിലുള്ള ട്രൗസറും പിങ്ക് ഷർട്ടും പെൺകുട്ടികൾക്ക് ബ്രൗൺ കളറിലുള്ള പാവാടയും പിങ്ക് കളറിലുള്ള ടോപ്പുമാണ് വിദ്യാർത്ഥികളുടെ യൂണിഫോം.

