തീവണ്ടി തട്ടാതിരിക്കാൻ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയയാൾ മരിച്ചു
കോട്ടയം: തീവണ്ടി വന്നപ്പോൾ പാലത്തിൽ നിന്ന് രക്ഷപ്പെടാനായി പുഴയിലേക്ക് ചാടിയയാൾ മരിച്ചു. ഏറ്റുമാനൂർ സ്വദേശി സാബുവിന്റെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. 20 മിനുട്ടോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. സാബുവും സുഹൃത്തുക്കളുമടങ്ങുന്ന നാലംഗ സംഘം നീലിമംഗലം പാലത്തിൽ കൂടെ നടന്നു പോവുകയായിരുന്നു. തീവണ്ടി പൊടുന്നനെ വരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പുഴയിലേക്ക് ചാടിയത്. മൂന്ന് പേർ രക്ഷപ്പെട്ടെങ്കിലും സാബുവിനെ കാണാതാവുകയായിരുന്നു. ഉടൻ തന്നെ പോലീസും ഫയർഫോഴ്സും എത്തി തിരച്ചിൽ ആരംഭിച്ചു.
ഗാന്ധി നഗർ പോലീസുൾപ്പെടെ സ്ഥലത്തെത്തി തിരച്ചിൽ നടത്തി 20 മിനുട്ടിനുള്ളിൽ തന്നെ സാബുവിനെ കണ്ടെത്താനായെങ്കിലും ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ മരണം സംഭവിച്ചു.

