ടിക് ടോക്ക് ചലഞ്ച്; പന്ത്രണ്ടുകാരൻ തൂങ്ങിമരിച്ച നിലയിൽ
ജയ്പൂർ : ടിക് ടോക്ക് ചലഞ്ചിൽ പങ്കാളിയായ 12 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. മംഗല്യസൂത്രവും കൈകയിൽ വളകളുമിട്ട നിലയിലായിരുന്നു കുട്ടി. കട്ടിയുള്ള ലോഹമാലയും കഴുത്തിൽ ചുറ്റിയിരുന്നു. ഈ ലോഹമാല ഉപയോഗിച്ചാണ് കുട്ടി ജീവനൊടുക്കിയത്. കുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിൽ വീട്ടിലെ കുളിമുറിയിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ടിക് ടോക്ക് ചലഞ്ചിന്റെ ഭാഗമായാണ് മഗല്യസൂത്രവും വളകളുമണിഞ്ഞ് ഇത്തരത്തിൽ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. രാത്രി മുഴുവൻ ടിക് ടോക്ക് ഉപയോഗിച്ചിരുന്നതായി കുട്ടിയുടെ പിതാവ് പറഞ്ഞു.

