മസ്തിഷ്കജ്വരം ബാധിച്ച് ബിഹാറിൽ ആഴ്ചകൾക്കിടെ മരിച്ചത് 54 കുട്ടികൾ


മുസഫർപുർ: മസ്തിഷ്കജ്വരം ബാധിച്ച് ബിഹാറിൽ ആഴ്ചകൾക്കിടെ മരിച്ചത് 54 കുട്ടികൾ. മുസഫർപൂരിൽ മാത്രം 132 കുട്ടികൾ രോഗം ബാധിച്ചു ചികിത്സയിലാണ്.  ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം 46 കുട്ടികളാണ് മരിച്ചത്. കേജരിവാൾ ആശുപത്രിയിൽ എട്ടു കുട്ടികൾ വ്യാഴാഴ്ച മരണത്തിനു കീഴടങ്ങി. തലച്ചോറിനെ ബാധിക്കുന്ന കടുത്ത പനിയാണ് അക്യൂട്ട് എൻസിഫിലിറ്റിസ് സിൻഡ്രോം എന്ന മസ്തിഷ്കജ്വരം. ഇതു പരത്തുന്നതു കൊതുകുകളാണ്. പത്തുവയസിൽ താഴെയുള്ള കുട്ടികളെയാണു സാധാരണയായി ഈ പനി ബാധിക്കുക.<br><br> അതേസമയം, രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയുന്ന ഹൈപ്പോഗ്ലൈക്കീമിയ എന്ന രോഗമാണ് കുട്ടികളുടെ മരണകാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. കഴിഞ്ഞ വർഷം ഇതേ കാരണത്താൽ 10 കുട്ടികൾ മരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed