തെലുങ്കാനയിൽ നിന്നും ക്രിക്കറ്റ് വാതുവയ്പ്പ് സംഘം പിടിയിൽ
ഹൈദരാബാദ്: തെലുങ്കാനയിൽനിന്നും ക്രിക്കറ്റ് വാതുവയ്പ്പ് സംഘം പിടിയിൽ. ആറംഗ സംഘത്തെയാണ് ബുധനാഴ്ച ഹൈദരാബാദ് പോലീസ് പിടികൂടിയത്. ഇവരിൽനിന്നു എട്ട് ലക്ഷം രൂപയും ഒരു കാറും ആറ് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. ആഡംബര ജീവിതം നയിക്കാനാണ് ഇവർ ക്രിക്കറ്റ് വാതുവയ്പ്പ് നടത്തിയതെന്നും പോലീസ് കൂട്ടിച്ചേർത്തു.

