പണം മുഴുവന്‍ തിരിച്ചടയ്ക്കാം, ദയവായി സ്വീകരിക്കണമെന്ന് മല്യ


ന്യൂഡല്‍ഹി:  ബാങ്കുകളില്‍ നിന്ന് വായ്പയായി എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും ദയവായി സ്വീകരിക്കണമെന്നും വിവാദ വ്യവസായി വിജയ് മല്യ. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെയാണ് വഴങ്ങാന്‍ തയ്യാറാണെന്ന നിലപാടുമായി മല്യ രംഗത്തുവന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത മൂന്നു ട്വീറ്റുകളിലൂടെയാണ് മല്യ നിലപാട് വ്യക്തമാക്കുന്നത്. 'തന്നെ കൈമാറുന്നതും വായ്പ തിരിച്ചടവും രണ്ടും രണ്ട്  വിഷയമാണ്. അത് നിയമപരമായി നടക്കട്ടെ. പൊതു പണമാണ് പ്രധാമെന്നും  വിജയ് മല്യ.

വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. ബാങ്കുകളോടും സര്‍ക്കാരിനോടും അത് സ്വീകരിക്കണമെന്ന് ദയവായി ഞാന്‍ അപേക്ഷിക്കുന്നു. സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ കാരണമെന്തെന്നും' മല്യ ട്വിറ്ററില്‍ ചോദിക്കുന്നു.

'വ്യോമയാന ഇന്ധനത്തിന്റെ ഉയര്‍ന്ന വിലയെ തുടര്‍ന്ന് വ്യോമയാന കമ്പനികള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. ക്രൂഡ് ഓയിലിന് ബാരലിന് 140 ഡോളര്‍ വരെ വിലയെത്തിയപ്പോള്‍ കിങ്ഫിഷറിന് വലിയ ബാധ്യതയുണ്ടായി. നഷ്ടം പെരുകി, ബാങ്കുകള്‍ നല്‍കിയ വായ്പാ തുക മുഴുവന്‍ അങ്ങനെയാണ് പോയത്. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. അത് സ്വീകരിക്കണം-മല്യ മല്യ ട്വിറ്ററില്‍ പറയുന്നു.

You might also like

  • Straight Forward

Most Viewed