വീണ്ടും അധികാരത്തിലെത്തും : പൂർണ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി എൻ.ഡി.എ സർക്കാർ


ന്യൂഡൽഹി : വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീതി നിലനിർത്തി അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള പൂർണ ബജറ്റ് അവതരിപ്പിക്കാൻ മോദി സർക്കാർ ഒരുങ്ങുന്നു. ഫെബ്രുവരി ഒന്നിനു പൂർണ ബജറ്റ് അവതരിപ്പിക്കാനാണു ധനകാര്യമന്ത്രാലയം തയറാകുന്നതെന്നു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

കാലാവധി കഴിയുന്ന സർക്കാർ കീഴ്‌വഴക്കം അനുസരിച്ച് വോട്ട് ഓൺ അക്കൗണ്ടാണ് പാസാക്കുന്നത്. ഇതിനു മാറ്റം വരുത്തി പൂർണ ബജറ്റ് അവതരിപ്പിക്കാനാണ് ധനമന്ത്രി അരുൺ ജയ്റ്റ്ലി ഒരുങ്ങുന്നത്. വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസമാണ് സർക്കാർ ഇതുവഴി കാട്ടുന്നതെന്നാണ് വിലയിരുത്തൽ.

ബജറ്റ് അവതരണത്തിന് വേണ്ടി ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ മന്ത്രാലയങ്ങൾക്ക് ധനകാര്യമന്ത്രാലയം കത്തുകൾ അയച്ചിട്ടുണ്ട്. നവംബർ 30നകം ഇവ ലഭ്യമാക്കണമെന്നാണ് ആവശ്യം.

 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed