ശബരിമലയില്‍ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുന്നുവെന്ന് എജി നേരിട്ടെത്തി അറിയിക്കണം; സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദ്ദേശം


കൊച്ചി: ശബരിമലയില്‍ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുന്നുവെന്ന് അറിയിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ശബരിമലയിലെ നിരോധാജ്ഞ, പൊലീസ് വിന്യാസം എന്നിവ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

ഇന്നുതന്നെ എജി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം. ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത് ചോദ്യം ചെയ്ത് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമര്‍പിച്ച ഹര്‍ജി പരിഗണിക്കവേയാണ് നിരോധനാജ്ഞ നടപ്പാക്കുന്നതെങ്ങനെയെന്ന് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

പ്രതിഷേധക്കാരെയും യഥാര്‍ഥ ഭക്തരെയും എങ്ങനെയാണ് തിരിച്ചറിയുകയെന്ന് കോടതി ആരാഞ്ഞു. ആര്‍ക്കൊക്കെയാണ് നിരോധനാജ്ഞ ബാധകമാകുന്നതെന്നും അറിയിക്കണമെന്നും ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോനും ജസ്റ്റിസ് എന്‍ അനില്‍ കുമാറും ഉള്‍പ്പെട്ട ദേവസ്വം ബഞ്ച് നിര്‍ദേശം നല്‍കി. ഹര്‍ജി 1.45ന് വീണ്ടും പരിഗണിക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed