ശബരിമല: സാവകാശ ഹര്‍ജിയില്‍ പ്രതീക്ഷയുണ്ടെന്ന് ദേവസ്വം ബോര്‍ഡ്


തിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച സാവകാശ ഹര്‍ജിയില്‍ പ്രതീക്ഷയുണ്ടന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. 92 കോടി രൂപ നല്‍കിയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത് അവാസ്തവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തില്‍ സാവകാശ ഹര്‍ജി വൈകിപ്പിക്കാന്‍ ബോര്‍ഡ് ശ്രമിച്ചിട്ടില്ല. ശബരിമലയെ സംബന്ധിച്ച് എന്ത് പറഞ്ഞാലും നെഗറ്റീവായി എടുക്കരുത്. കേന്ദ്രസര്‍ക്കാര്‍ നല്കിയ ഫണ്ടിനെക്കുറിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത് വാസ്തവവിരുദ്ധമായ കാര്യമാണ്. 92 കോടിയല്ല ആറ് കോടി രൂപ മാത്രമാണ് ഫണ്ട് ഫണ്ട് ലഭിച്ചത്. ശബരിമല വിഷയത്തില്‍ ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും എ പദ്മകുമാര്‍ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed