പുറത്താക്കിയ പൈലറ്റിന് എക്‌സിക്യൂട്ടീവ് ഡയറക്ടറായി വീണ്ടും നിയമനം
മുംബൈ : തുടര്‍ച്ചയായി രണ്ടു പരിശോധനകളിലും മദ്യപിച്ചെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെട്ട എയര്‍ ഇന്ത്യ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ക്യാപ്റ്റന്‍ എ.കെ.കാഠ്പാലിയയെ വീണ്ടും എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. ഈ തസ്തികയില്‍നിന്ന് 2017 മാര്‍ച്ചിലാണ് കഠ്പാലിയയ്ക്കു ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കിയത്.
2017ൽ തന്നെ കാഠ്പാലിയയുടെ ഫ്‌ളൈയിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിമാനമെടുക്കുന്നതിനു മുന്നോടിയായി പരിശോധനയ്ക്കു തയാറാകാതെ 'മുങ്ങിയതിന്റെ' പേരിലായിരുന്നു നടപടി. അന്ന് ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഇയാളെ മാറ്റിയിരുന്നെങ്കിലും പിന്നീട് ഡയറക്ടര്‍ സ്ഥാനത്തേക്ക് അഞ്ചു വര്‍ഷത്തേക്കു നിയമനം ലഭിക്കുകയായിരുന്നു.



