ഭാ­രത് ബന്ദി­നി­ടെ­ കൊ­ല്ലപ്പെ­ട്ടവരു­ടെ­ ജീവന് ഉത്തരവാ­ദി­കൾ പ്രതി­പക്ഷ പാ­ർ­ട്ടി­കളാ­ണെ­ന്ന് അമിത് ഷാ­


ന്യൂഡൽഹി : ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ കൊല്ലപ്പെട്ട പത്ത് പേരുടെ ജീവന് ഉത്തരവാദികൾ പ്രതിപക്ഷ പാർട്ടികളാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു. പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിനും അറസ്റ്റ് രേഖപ്പെടുത്തുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ തങ്ങൾ പുനഃപരിശോധനാ ഹർജി നൽകിയിട്ടും കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും എന്തിനാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ഒഡീഷയിലെ ഭാവനിപട്നയിൽ നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയുടെ ഭരണഘടനയിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ബി.ആർ അംബേദ്കർ ഭരണഘടനയിൽ ചേർത്തിട്ടുള്ള സംവരണനയത്തിൽ മാറ്റമൊന്നുമില്ല. അതിനെ മാറ്റാൻ ആർക്കും ധൈര്യവുമില്ല. റിസർവേഷൻ പോളിസി മാറ്റാൻ ബി.ജെ.പി ആരെയും അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമത്തിൽ സുപ്രീംകോടതി വെള്ളം ചേർത്തതായി ആരോപിച്ച് ദളിത് സംഘടനകൾ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധം പലയിടത്തും അക്രമാസക്തമായതിനെത്തുടർന്നുണ്ടായ പൊലീസ് വെടിവയ്പിൽ പത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed