ചെ­റു­ കാ­റു­കളു­ടെ­ തേഡ് പാ­ർ­ട്ടി­ പ്രീ­മി­യം കു­റച്ചു­


കൊച്ചി : ഒരാളുടെ വാഹനംമൂലം മറ്റ് വ്യക്തികൾക്കോ വാഹനങ്ങൾക്കോ വസ്തുവകകൾക്കോ നാശനഷ്ടമുണ്ടാകുന്പോൾ നഷ്ടപരിഹാരം നൽകുന്ന ഇൻഷൂറൻസ് സംരക്ഷണമായ തേഡ് പാർട്ടി ഇൻഷൂറൻസ് പുതു സാന്പത്തിക വർഷത്തിൽ ചെറുകാറുകളുടെ പ്രീമിയം നിരക്കുകൾ കുറച്ചും മറ്റ് കാറുകൾക്ക് പ്രീമിയം ഉയർത്താതെയും ഇൻഷൂറൻസ് നിയന്ത്രണ അതോറിറ്റി (ഐ.ആർ.ഡി.എ) പരിഷ്കരിച്ചു. പുതിയ നിരക്കുകൾ ഇന്നലെ പ്രാബല്യത്തിലായി.

1000 സി.സി വരെ എഞ്ചിൻ ശേഷിയുള്ള കാറുകൾക്ക് കഴിഞ്ഞ വർഷം 2055 രൂപ ആയിരുന്ന പ്രീമിയം ഇക്കുറി 1850 രൂപയായി കുറച്ചു. 1000 സി.സിക്ക് മുതൽ 1500 സി.സി വരെയുള്ള കാറുകൾക്ക് നിരക്ക് 2863 രൂപയായി തുടരും. 1500 സി.സി മുതലുള്ളവയ്ക്ക് 7890 രൂപയാണ് പ്രീമിയം.

ഇരുചക്രവാഹനങ്ങളിൽ 75 സി.സി വരെ ശേഷിയുള്ളവയ്ക്ക് 569 രൂപയായിരുന്ന പ്രീമിയം 427 രൂപയായി കുറച്ചു. 75 സി.സി മുതൽ 150 സി.സി വരെയുള്ള വാഹനങ്ങൾക്ക് 720 രൂപയായി തുടരും.  150 സി.സി മുതൽ 350 സി.സി വരെയുള്ളവയ്ക്ക് 887 രൂപയായിരുന്നത് 985 രൂപയായി. 350 സി.സി മുതൽ മുകളിലേയ്ക്ക് ശേഷിയുള്ളവയ്ക്ക് പ്രീമിയം ഇരട്ടിയിലേറെയായി. 1019 രൂപയിൽ നിന്ന് 2323 രൂപയാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed