40,000 റോഹിങ്ക്യകൾ പശ്ചിമ ബംഗാൾ അഭയസ്ഥാനമാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി : റോഹിങ്ക്യൻ പ്രതിസന്ധി തുടരുന്നതിനിടെ 40,000ലേറെ റോഹിങ്ക്യൻ അഭയാർത്ഥികൾ പശ്ചിമബംഗാൾ അഭയകേന്ദ്രമാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എത്തിയിട്ടുള്ള ഇവർ പശ്ചിമബംഗാളിൽ കേന്ദ്രീകരിക്കാനാണ് പദ്ധതിയിടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ റി
പ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ മന്ത്രാലയ വൃത്തങ്ങൾ തയ്യാറായില്ല.

