ഇത്രയും വലി­യ തോ­ൽ‍­വി­ പ്രതീ­ക്ഷി­ച്ചി­ല്ല-


അഗർത്തല : നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം ഇത്ര വലിയ തോൽവി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ. ഇത് സംബന്ധിച്ച് ഓരോ മണ്ധലവുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും വലിയ പരാജയം നേരിടാൻ പാർട്ടി തയ്യാറായിരുന്നിലെന്നും ഒരു പ്രമുഖ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 

25 വർഷത്തെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചാണ് ത്രിപുരയെ ഞെട്ടിച്ച് കൊണ്ട് ബി.ജെ.പി അധികാരത്തിൽ എത്തിയിരിക്കുന്നത്. ബൂത്ത് തലത്തിൽ പരിശോധന നടത്തും. അങ്ങനെയാവുന്പോൾ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന കാര്യം വ്യക്തമാവുമെന്നും മണിക് സർക്കാർഅറിയിച്ചു. സംസ്ഥാനത്ത് നാല് തവണ മുഖ്യമന്ത്രിയായ നേതാവ് കൂടിയാണ് മണിക്ക് സർക്കാർ. 

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ മണിക് സർക്കാർ  ഇന്നലെ തന്റ രാജിക്കത്ത് ഗവർണർക്ക് കൈമാറി. ബി.ജെ.പിയുടെ യുവ നേതാവും സംസ്ഥാന അദ്ധ്യക്ഷനുമായ ബിപ്ലവ് ദേവ് മുഖ്യമന്ത്രിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed