പാ​­​­​­​ർ​­­ല​​​​മെ​­​­​­​ന്‍റി​­​­​­​ന​ക​ത്തും പു​­​­​­​റ​ത്തും പ്ര​തി​­​­​­​പ​ക്ഷ​ക​ക്ഷി​­​­​­​ക​ൾ ഒ​ന്നി​­​­​­​ക്ക​ണ​മെ​­​­​­​ന്ന് സോ​­​­​­​ണി​­​­​­​യ ഗാ​­​­​­​ന്ധി­­­


ന്യൂഡൽഹി : പ്രതിപക്ഷകക്ഷികൾ പാർലമെന്‍റിനകത്തും പുറത്തും ഒന്നിക്കണമെന്ന് യു.പി.എ ചെയർപേഴ്സൺ സോണിയ ഗാന്ധി. പാർലമെന്‍റിലെ ബജറ്റ് സെഷനിൽ  സ്വീകരിക്കേണ്ട പൊതുനിലപാട് സംബന്ധിച്ച ചർച്ചകൾക്കായി ചേർന്ന പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗത്തിലാണ് സോണിയ ഇക്കാര്യം ആവശ്യപ്പെട്ടത്.  ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ പൊതുനിലപാടിന്‍റെ അടിസ്ഥാനത്തിൽ‌ പ്രതിപക്ഷകക്ഷികൾ ഒന്നിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.  പാർലമെന്‍റിലെ  ലൈബ്രറി കെട്ടിടത്തിലായിരുന്നു യോഗം. 

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുതിർന്ന നേതാവ് അഹമ്മദ് പട്ടേൽ,  ഗുലാംനബി ആസാദ്, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, നാഷണൽ കോൺഫെറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള, ആർജെഡി നേതാവ് ജയ് പ്രകാശ്  നാരായൺ യാദവ്, ടി.എം.സി നേതാവ് ഡെറിക് ഒബ്രെയിൻ, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, എസ്.പി നേതാവ് രാംഗോപാൽ യാദവ് എന്നിവർ  യോഗത്തിൽ പങ്കെടുത്തു.

You might also like

  • Straight Forward

Most Viewed