സ്യൂ​​​­​​​ചി­യു​​​­​​​ടെ­ യാ​​​­​​​ങ്കൂ​​​­​​​ണി​​​­​​​ലെ­ വ​​​സ​​​തി​​​­​​​ക്ക് നേ​​​­​​​രെ­ അ​​​ക്ര​​​മി­ പെ​​​­​​​ട്രോ​​​ൾ ബോം​​​​​​ബെ​​​­​​​റി​​​­​​​ഞ്ഞു­


യാങ്കൂൺ : മ്യാൻമർ നേതാവും നൊബേൽ പുരസ്കാര ജേത്രിയുമായ ഓങ് സാൻ സ്യൂചിയുടെ യാങ്കൂണിലെ വസതിക്കു നേരേ അക്രമികൾ പെട്രോൾ ബോംബെറിഞ്ഞു. സർക്കാരിന്‍റെ രണ്ടാം വാർഷികം പ്രമാണിച്ചു തലസ്ഥാനമായ നയ്പിഡോയിൽ സ്യൂചി പാർലമെന്‍റ് അംഗങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിക്കുന്ന അവസരത്തിലാണ് വസതിക്കു നേരേ ആക്രമണം ഉണ്ടായത്. മ്യാൻമറിൽ ഏറെ ജനപ്രീതിയുള്ള സ്യൂചി, റോഹിങ്ക്യൻ പ്രശ്നത്തിൽ മൗനം പാലിച്ചതിന് ആഗോളതലത്തിൽ വൻ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

ആക്രമണത്തിൽ വസതിക്കു നിസാര കേടുപാടുകൾ ഉണ്ടായത് ഒഴിച്ചാൽ മറ്റ് അപകടമൊന്നും നടന്നതായി റിപ്പോർട്ടില്ല. 15വർഷം പട്ടാളഭരണകൂടം സ്യൂചി യെ വീട്ടുതടങ്കലിലാക്കിയിരുന്ന യാങ്കൂണിലെ തടാകക്കരയിലുള്ള വസതിയുടെ നേർക്കാണ് ആക്രമണം ഉണ്ടായത്. 2010ൽ മോചിതയായ സ്യൂചി 2015ലെ തെരഞ്ഞടുപ്പിൽ തകർപ്പൻ വിജയം നേടി മ്യാൻമറിലെ അനിഷേധ്യ നേതാവായി.

സ്യൂചിയുടെ വസതിക്കു നേരേ ആക്രമണം നടത്തിയയാളുടേതെന്നു കരുതപ്പെടുന്ന ഫോട്ടോ സർക്കാർ വക്താവ് ഫേസ് ബുക്കിൽ പോസ്റ്റു ചെയ്തു. നീല ലുങ്കിയും പിങ്ക് ഷർട്ടുമാണ് ഇയാളുടെ വേഷം. സ്യൂചിയുടെ വസതിയുടെ നേർക്കു നടന്ന ആക്രമണത്തെക്കുറിച്ച് വിപുലമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

രോഹിംഗ്യ പ്രശ്നത്തിൽ സ്യൂചി നിശബ്ദത പാലിച്ചതിനെത്തുടർന്ന് അന്തർദേശീയ തലത്തിൽ അവർക്കെതിരെ പ്രചാരണം ശക്തമായിരുന്നു. സ്യൂചിയുടെ നൊബേൽ പുരസ്കാരം തിരിച്ചെടുക്കണമെന്നുവരെ ആവശ്യം ഉയർന്നു. 

പലതരം ക്രൂരതകൾ റോഹിങ്ക്യൻകാർക്കെതിരെ അരങ്ങേറിയിട്ടും അവർക്ക് അനുകൂലമായി ശബ്ദമുയർത്താൻ സ്യൂചി തയാറാവാത്തതാണ് അവർക്കെതിരെ തിരിയാൻ വിവിധ രാജ്യങ്ങളെ പ്രേരിപ്പിച്ചത്.

You might also like

  • Straight Forward

Most Viewed