കേ​­​ന്ദ്ര ബ​ജ​റ്റ് ഫെ​­​ബ്രു​­​വ​രി­ ഒ​ന്നി​ന് അ​വ​ത​രി​­​പ്പി​­​ക്കും


ന്യൂഡൽഹി : കേന്ദ്ര ബജറ്റ് ധനമന്ത്രി അരുൺ ജയിറ്റ്ലി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും.   ജനുവരി 29ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും. സാന്പത്തിക സർവേയും  അന്നു തന്നെ പാർലമെന്‍റിൽ വെക്കും. 

 രണ്ട‌ു ഘടങ്ങളിലായി നടക്കുന്ന ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം ജനുവരി 29ന് ആരംഭിച്ച് ഫെബ്രുവരി ഒന്പതിന് അവസാനിക്കും. രണ്ടാം ഘട്ടം മാർച്ച്  അഞ്ചിന് ആരംഭിച്ച് ഏപ്രിൽ ആറിന് അവസാനിക്കും.  സാന്പത്തിക വളർച്ചയും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി വിനോദ സഞ്ചാര മേഖലയ്ക്ക്  ബജറ്റിൽ കൂടുതൽ നികുതി ഇളവുകൾ പ്രഖ്യാപിക്കുമെന്നാണു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതൽ  ഊന്നൽ നൽകുന്നതാകും ജയിറ്റ്ലി അവതരിപ്പിക്കുന്ന ബജറ്റ്. 2016 സെപ്റ്റംബറിലാണ് കേന്ദ്രസർക്കാർ ബഡ്ജറ്റ് അവതരണം നേരത്തെയാക്കിയത്. ഇതനുസരിച്ച് കഴിഞ്ഞ വർഷം മുതലാണ് ഫെബ്രുവരി ഒന്നിന് കേന്ദ്ര  ബഡ്ജറ്റ് അവതരണം ആരംഭിച്ചത്.

  നേരത്തെ ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തി ദിവസത്തിലാണ് അവതരിപ്പിച്ചിരുന്നത്. ചരക്കു സേവന നികുതി  നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ കേന്ദ്ര ബഡ്ജറ്റും 2019ലെ പൊതു തിരഞ്ഞെടുപ്പിന് മുന്പുള്ള അവസാനത്തെ സന്പൂർണ ബഡ്ജറ്റ് അവതരണവുമായിരിക്കും  ഫെബ്രുവരി ഒന്നിലേത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed