കശ്‍മീ­രിൽ‍ നാല് സൈ­നി­കർ­ക്ക് വീ­രമൃ­ത്യു


ശ്രീനഗർ‍ : കശ്മീരിലെ രജൗനി ജില്ലയിലെ നിയന്ത്രണ രേഖയിൽ‍ ഇന്നലെയുണ്ടായ വെടിവെയ്പ്പിൽ‍ നാല് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. നിയന്ത്രണ രേഖയിൽ‍ വെടിനിർ‍ത്തൽ‍ ലംഘിച്ച് പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ‍ മേജർ‍ മൊഹർ‍കർ‍ പ്രഫുല്ല അന്പദാസ്, ലാൻ‍സ് നായിക് ഗുർ‍മെയിൽ‍ സിംഗ്, ലാൻ‍സ് നായിക് കുൽ‍ദീപ് സിംഗ്, സീപോയ് പ്രഗത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ‍ പരിക്കേറ്റ രണ്ട് പേർ‍ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്‌ക്ക് 12:15 ഓടെയായിരുന്നു ആക്രമണം. നിയന്ത്രണരേഖയിൽ‍നിന്ന് 400 മീറ്ററോളം ഉള്ളിലേയ്ക്ക് കയറിയാണ് പാകിസ്ഥാൻ സൈന്യം ഇന്ത്യൻ സേനയ്‌ക്കുനേരെ വെടിവെച്ചത്. തുടർ‍ന്ന് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. 

അതേസമയം, സൈനികരുടെ മൃതദേഹങ്ങൾ പാക് സൈന്യം വികൃതമാക്കിയിരുന്നുവെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയിട്ടില്ലെന്നും വെടിയേറ്റ പാടുകളാണ് സൈനികരുടെ ശരീരത്തിലുണ്ടായിരുന്നതെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യൻ അതിർ‍ത്തിയിലേയ്ക്ക് കടന്നുകയറിയ പാകിസ്ഥാൻ രണ്ട് സൈനികരെ വധിച്ച ശേഷം മൃതദേഹം വികൃതമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed