കു­ൽ‍­ഭൂ­ഷൻ ജാ­ദവി­നെ­ കാ­ണാൻ അമ്മയും ഭാ­ര്യയും നാ­ളെ­ പാ­കി­സ്ഥാ­നി­ലേ­ക്ക്


ന്യൂഡൽഹി : മുൻ‍ നാവിക ഉദ്യോഗസ്ഥൻ കുൽ‍ഭൂഷൺ ജാദവിനെ സന്ദർ‍ശിക്കാ ൻഅദ്ദേഹത്തിന്റെ ഭാര്യയും അമ്മയും നാളെ പാകിസ്ഥാനിലേക്ക് പോകും. നാളെയാണ് കൂടിക്കാഴ്ചയ്ക്ക് പാകിസ്ഥാൻ അവസരം നൽ‍കിയിരിക്കുന്നത്. പാകിസ്ഥാനിലെ ഇന്ത്യൻ‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണറും ഇവരെ അനുഗമിക്കും. ഡിസംബർ‍ 20ന് പാകിസ്ഥാൻ‍ ഇരുവർ‍ക്കും വിസ അനുവദിച്ചിരുന്നു. പാകിസ്ഥാൻ‍ വിദേശ കാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽ‍കിയത്. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതി നൽ‍കിയതെന്ന് നേരത്തെ തന്നെ പാക് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

നേരത്തെ പതിനഞ്ചോളം തവണ കുൽ‍ഭൂഷണെ കാണാൻ‍ ബന്ധുക്കളെ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്ഥാൻ അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല. 2016 മാർ‍ച്ചിലാണ് കുൽ‍ഭൂഷൺ‍ ജാദവ് പാക്ക് പിടിയിലാകുന്നത്. തുടർ‍ന്ന് ജാദവിന് സൈനിക കോടതി വധശിക്ഷ വിധിക്കുകയും പിന്നീട് അന്താരാഷ്ട്ര നീതിന്യായ കോടതി ഇത് േസ്റ്റ ചെയ്യുകയുമായിരുന്നു. കച്ചവട ആവശ്യത്തിനായി ഇറാനിലെത്തിയ കുൽ‍ഭൂഷണെ പാകിസ്ഥാൻ‍ വ്യാജകേസ് ചമച്ച് പിടികൂടുകയായിരുന്നുവെന്ന് ഇന്ത്യയുടെ വാദം.

കുൽ‍ഭൂഷണിന് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധമാണ് ഉയർ‍ത്തി വന്നിരുന്നത്. കുൽ‍ഭൂഷണിന്റെ വധശിക്ഷ നടപ്പിലാക്കിയാൽ‍ അത് ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന് ഇന്ത്യ പാകിസ്ഥാനോട് മുന്നറിയിപ്പ് നൽ‍കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed