ആർ.കെ­­­­­­­ നഗർ ഉപതി­­­­­­­രഞ്ഞെ­­­­­­­ടു­­­­­­­പ്പ് : വി­­­­­­­ശാ­­­­­­­ലി­­­­­­­ന്റെ­­­­­­­യും ദീ­­­­­­­പയു­­­­­­­ടെ­­­­­­­യും നാ­­­­­­­മനി­­­­­­­ർ­­­ദേ­­­­­­­ശ പത്രി­­­­­­­ക തള്ളി­­­­­­­


ചെന്നൈ : ആർ.കെ. നഗർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാെറടുക്കുന്ന നടൻ വിശാലിന്റെയും ജയലളിതയുടെ സഹോദരപുത്രി ദീപയുടെയും നാമനിർദേശ പത്രിക വരണാധികാരി തള്ളി. സ്ഥാനാർത്ഥിത്വത്തെ പിന്താങ്ങിയവരുടെ ഒപ്പുകൾ വ്യാജമാെണന്ന് കണ്ടെത്തിയതിനാലാണ് വിശാലിന്റെ പത്രിക തള്ളിയതെന്ന് വരണാധികാരി വേലുസ്വാമി പറഞ്ഞു. ഇതേ കാരണം ചൂണ്ടിക്കാട്ടി ആദ്യം പത്രിക തള്ളിയെന്ന് അറിയിച്ചെങ്കിലും തന്നെ പിന്താങ്ങിയവരെ ഭീഷണിപ്പെടുത്തി ഒപ്പ് വ്യാജമാണെന്ന കത്ത് വാങ്ങിയെന്ന ആരോപണവുമായി വിശാൽ രംഗത്തുവന്നതോടെ അന്തിമതീരുമാനം വൈകുകയായിരുന്നു. പിന്നീട് രാത്രി 11നോടെ പത്രിക തള്ളിയതായി വരണാധികാരി ഔദ്യോഗികമായി അറിയിച്ചു.

നിരവധി സ്വതന്ത്ര സ്ഥാനാർഥികളുടെ പത്രികകൾ തിര‍ഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിട്ടുണ്ട്. ഡിഎംകെ, എഐഎഡിഎംകെ,ബിജെപി, എഐഎഡിഎംകെ വിമത നേതാവ് ടി.ടി.വി ദിനകരൻ എന്നിവരുടെ പത്രികകൾ കമ്മിഷൻ സ്വീകരിച്ചു. തന്നെ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്ന് ആരോപിക്കുന്ന കത്ത് എഐഎഡിഎംകെ സ്ഥാനാർഥി മധുസൂദനനുവേണ്ടി ഭീഷണിപ്പെടുത്തി വാങ്ങിയതാണെന്ന ശബ്ദരേഖ വിശാൽ പുറത്തു വിട്ടതോടെയാണ് പത്രിക തള്ളാനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടിവന്നത്. ഇതേത്തുടർന്നു തന്റെ പത്രിക സ്വീകരിച്ചെന്ന അവകാശവാദവുമായി വിശാൽ എത്തി. തിരഞ്ഞെടുപ്പ് അധികൃതർക്കു നന്ദി അറിയിക്കുകയും ചെയ്തു. എന്നാൽ അന്തിമ തീരുമാനമെടുക്കാൻ വിശാലിന്റെ പത്രിക മാറ്റിവെച്ച വരണാധികാരി പിന്നീട് പത്രിക തള്ളിയെന്ന് അറിയിക്കുകയായിരുന്നു. 

തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ സൂക്ഷ്മ പരിശോധനയിൽ പത്രികകളിൽ അപാകത കണ്ടെത്തിയതിനെ തുടർന്നാണ് ദീപ ജയകുമാറിന്റെ പത്രികകൾ തള്ളിയത്. ദീപയുടെ പത്രികയിലെ ചില കോളങ്ങൾ പൂരിപ്പിച്ചിട്ടില്ലായിരുന്നു. അതിനിടെ, പത്രിക തള്ളിയതിൽ പ്രതിഷേധിച്ചു വിശാലും പ്രവർത്തകരും ആർകെ നഗറിലെ തിരുവൊട്ടിയൂർ ഹൈറോഡിൽ പ്രതിഷേധം നടത്തി. ഗതാഗത തടസ്സം ഉണ്ടാക്കിയതിനെ തുടർന്ന് അന്പതോളം വരുന്ന പ്രവർത്തകർക്കൊപ്പം വിശാലിനെയും പൊലീസ് തൊണ്ടിയാർപേട്ട് പൊലീസ് േസ്റ്റഷനിലേക്കു മാറ്റിയിരുന്നു. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ധലമാണ് ആർ.‍കെ നഗർ. ഡിസംബർ‍ 17നാണ് ഉപതിരഞ്ഞെടുപ്പ്. 24നാണ് വോട്ടെണ്ണൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed