മു­ല്ലപ്പെ­രി­യാർ പാ­ർ‍­ക്കിംഗ് : തൽ­സ്ഥി­തി­ തു­ടരാ­മെ­ന്ന് സു­പ്രീംകോ­ടതി­


കൊച്ചി : മുല്ലപ്പെരിയാർ ഡാമിൽ കേരളം പാർക്കിംഗ് ഗ്രൗണ്ട് പണിയുന്നതുമായി ബന്ധപ്പെട്ട കേസിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. കേരളം ഇതുവരെ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ അംഗീകരിച്ച കോടതി, പുതിയ നിർമ്മാണങ്ങൾ നടത്തരുതെന്നും നിർദ്ദേശിച്ചു.  

അണക്കെട്ടിന്റെ പരിധിക്കുള്ളിലാണ് ഗ്രൗണ്ട് പണിയുന്നതെന്നും പാട്ടത്തിന് നൽകിയ സ്ഥലം കേരളം കൈയേറിയെന്നും ആരോപിച്ചാണ് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്. പാർക്കിംഗ് മേഖല നിർമ്മിച്ചാൽ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നും അതിനാൽ തമിഴ്നാടിന് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നും തമിഴ്നാട് പറയുന്നു. കോടതി ഇടപെട്ട് പാർക്കിംഗ് നിർമ്മാണം നിർത്തിവയ്പ്പിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed