പു­തു­വർ­ഷത്തി­ൽ പി­.എസ്.സി­യു­ടെ­ പു­തി­യ പരീ­ക്ഷാ­ സംവി­ധാ­നം


കൊച്ചി : പി.എസ്.സിയുടെ പുതിയ പരീക്ഷാ സംവിധാനം പുതുവർഷത്തിൽ പ്രാബല്യത്തിൽ വരും. സർ‍ക്കാർ ജോലി നേടാൻ ഒറ്റപരീക്ഷയും, ഒറ്റവാക്കിലുത്തരവും എഴുതുന്ന രീതി ഇതോടെ പഴങ്കഥയാകും. 2018 മാർച്ചോടെ പുതിയ പരീക്ഷാ സംവിധാനം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് കേരളാ പബ്ലിക് സർ‍വ്വീസ് കമ്മീഷന്റെ പദ്ധതി. അപേക്ഷകരുടെ ബാഹുല്യം കുറയ്ക്കാനും നിലവാരം ഉറപ്പാക്കാനും പുതിയപരീക്ഷ സന്പ്രദായത്തിലൂടെ കഴിയുമെന്നാണ് പി.എസ്.സിയുടെ പ്രതീക്ഷ. 

സർക്കാർ ജോലിക്കുവേണ്ടി ഉദ്യോഗാർത്ഥികൾ കാണാപാഠം പഠിച്ചെഴുതുന്ന രീതി അത്ര നല്ലതല്ലെന്ന വിലയിരുത്തലിൽ നിന്നാണ് പി.എസ്.സി പുതിയ പരിഷ്‌കാരങ്ങൾക്ക് രൂപം നൽകിയത്. വിവരാണാത്മക ഉത്തരങ്ങൾ എഴുതേണ്ട ചോദ്യങ്ങളായിരിക്കും ഇനി പി.എസ്.സി പരീക്ഷകൾക്കുണ്ടാവുക, മാത്രമല്ല തസ്തികകൾക്കനുസരിച്ച് ഒന്നോ, രണ്ടോ ഘട്ടങ്ങളായിട്ടുള്ള പരീക്ഷയായിരിക്കും ഉദ്യോഗാർത്ഥികൾ എഴുതേണ്ടത്.

വിവരാണാത്മക പരീക്ഷ മൂല്യനിർ‍ണ്ണയം ചെയ്യാനുള്ള സോഫ്റ്റ് വെയർ രൂപികരിക്കാനുള്ള പണിപ്പുരയിലാണ് ഇപ്പോൾപി.എസ്.സി. വിവരാണാത്മക പരീക്ഷയ്ക്കും ഓൺലൈൻ സംവിധാനം സാധ്യമാക്കിയ രാജസ്ഥാൻ സർക്കാരിന്റെ മാതൃകയാണ് പി.എസ്.സിയും സ്വീകരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒ.എം.ആർ പരീക്ഷയ്ക്കുമാത്രമെ ഓൺലൈൻ മൂല്യനിർണ്ണയം നടത്തുന്നുള്ളു.

2018 മുതൽ‍ എസ്.എസ്.എൽ.സി, പ്ലസ് ടൂ, ഡിഗ്രി യോഗ്യതയുള്ള തസ്തികകളിൽ‍ ഇനി ഒന്നിച്ചാവും പരീക്ഷ നടത്തുക. ഒരേ യോഗ്യതയുള്ളവർക്ക് ആദ്യഘട്ടത്തിൽ ഒറ്റ പരീക്ഷയും, രണ്ടാം ഘട്ടത്തിൽ തസ്തികയുടെ വ്യത്യാസമനുസരിച്ചുള്ള പരീക്ഷയായിരിക്കും നടത്തുക. കൂടാതെ പ്രായോഗിക പരീക്ഷ വരുന്ന തസ്തികയ്ക്കും ഒന്നിച്ചായിരിക്കും വിജ്ഞാപനമിറക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed