മാ­ധ്യമങ്ങൾ സെ­ൻ­സേ­ഷണലി­സത്തിന് പി­ന്നാ­ലെ­ പാ­യു­ന്നത് അവസാ­നി­പ്പി­ക്കണം : ഉപരാ­ഷ്ട്രപതി­


ന്യൂഡൽഹി : നിറം പിടിപ്പിച്ച വാർത്തകൾ സൃഷ്ടിക്കുന്നതിനു പകരം രാജ്യം നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടുന്ന വാർത്തകൾ ജനങ്ങളിലേക്കെത്തിക്കാനാകണം മാധ്യമങ്ങൾ ശ്രദ്ധചെലുത്തേണ്ടതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. 

മാധ്യമങ്ങൾ സെൻസേഷണലിസത്തിന് പിന്നാലെ പായുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2017ലെ പ്രതിദിൻ അച്ചീവേഴ്സ് അവാർഡ് വിതരണം ചെയ്തുകൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

നിറംപിടിപ്പിച്ച വാർത്തകൾ സൃഷ്ടിക്കാനാണ് ഇപ്പോൾ എല്ലാ മാധ്യമങ്ങളും ശ്രമിക്കുന്നത്. സ്വതന്ത്രമാധ്യമ പ്രവർത്തനം സാധ്യമാകുന്പോൾ തന്നെ അടിച്ചമർത്തമത്തപ്പെടുന്ന ജനവിഭാഗത്തിന്‍റെ ശബ്ദമാകുന്നതിനുകൂടി മാധ്യമങ്ങൾ ശ്രദ്ധചെലുത്തണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed