പത്ത് മാ­സത്തി­നി­ടെ­ പാ­കി­സ്ഥാൻ വെ­ടി­നി­ർ­ത്തൽ കരാർ ലംഘി­ച്ചത് 724 തവണ


ശ്രീനഗർ : അതിർത്തിയിൽ പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം തുടർക്കഥയാകുന്നു. അതിർത്തിയിലും നിയന്ത്രണരേഖയിലുമായി പാകിസ്ഥാൻ ഈ വർഷം ഒക്ടോബർ വരെ വെടിനിർത്തൽ കരാർ ലംഘിച്ചത് 724 തവണ. ഏഴു വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 

12 സാധാരണക്കാരും 17 സുരക്ഷാ ഉദ്യോഗസ്ഥരും പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടു. 79 സാധാരണക്കാർക്കും 67 സുരക്ഷാ ഉദ്യോഗസ്ഥർക്കും ആക്രമണങ്ങളിൽ പരിക്കേറ്റു. 2016ൽ 449 തവണ പാക്കിസ്ഥാൻ വെടിനിർ‌ത്തൽ കരാർ ലംഘിച്ചിരുന്നു. 2015ൽ 405 തവണയും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed