അ​ന്ത​രീ​​­​​ക്ഷ മ​ലി​​­​​നീ​​­​​ക​ര​ണം : വി​​­​​ദേ​​­​​ശ ​രാ​​­​​ജ്യ​ങ്ങ​ളി​​­​​ലെ­ ന​യതന്ത്ര പ്ര​തി​​­​​നി​​­​​ധി​​­​​ക​ൾ ഡ​ൽ​­ഹി­ വി­ടു­ന്നു­


ന്യൂഡൽഹി : അന്തരീക്ഷം വിഷമയമായതിനെ തുടർന്ന് ഡൽഹി ഉപേക്ഷിക്കാൻ ഒരുങ്ങി വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ. ഡൽഹിയിൽ ജീവിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിദേശ രാജ്യങ്ങളിലെ അംബാസഡർമാരും നയതന്ത്ര പ്രതിനിധികളിൽ പലരും സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനോ ഡൽഹിയിൽ നിന്ന് മാറുന്നതിനോ ഉള്ള അനുമതി തേടിയിരിക്കുകയാണ്. 

നിലവിലുള്ള അവസ്ഥ ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാക്കുന്നതിനാൽ കോസ്റ്റാറിക്ക അംബാസഡർ മരിയേല ക്രൂസ് അൽവാറെസ് ബംഗളൂരുവിലേക്ക് മാറുകയാണെന്ന് അറിയിച്ചു. അന്തരീക്ഷ മലിനീകരണം കൊച്ചുകുട്ടികളെ വരെ രൂക്ഷമായി ബാധിക്കുന്പോഴും രാഷ്ട്രീയം പറഞ്ഞ് സർക്കാരുകളും പാർട്ടികളും അടിയുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടി മെക്സിക്കൻ അംബാസിഡർ മെൽബ പരിയ രംഗത്തെത്തി. രാഷ്ട്രീയം മറന്ന് മലിനീകരണത്തിനെതിരേ പോരാടുകയാണ് വേണ്ടതെന്ന് പറഞ്ഞ പരിയ പ്രതിരോധം സ്വീകരിക്കേണ്ടിടത്ത് രാഷ്ട്രീയത്തിന് കാര്യമില്ലെന്നും പറഞ്ഞു.  ലോകത്തെ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട 25 പട്ടണങ്ങളിൽ പത്തെണ്ണവും ഇന്ത്യയിലാണ്. ഈ അവാർഡ് അഭിമാന പൂർവ്വം കൊണ്ടുനടക്കേണ്ടതാണോയെന്നും അദ്ദേഹം ചോദിച്ചു.

ഡൽഹിയിലെ ജോലി നിർവ്വഹണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തായ്‌ലൻഡ് അംബാസ ഡറും സ്വദേശത്തേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞാഴ്ച ബാംങ്കോക്ക് ആസ്ഥാനത്തേക്ക് കത്തയച്ചിരുന്നു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed