ഗോ­ഡ്‌സെ­യ്‌ക്ക് അന്പലം


ഗ്വാളിയോർ : മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡസെയ്ക്ക് മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ ക്ഷേത്രം വരുന്നു. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് ഹിന്ദു മഹാസഭയുടെ നേതൃത്വത്തിൽ ദൗലത്ഗഞ്ച് ഓഫീസ് പ്രദേശത്ത് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തി. ക്ഷേത്ര നിർമ്മാണത്തിന് സ്ഥലം ചോദിച്ച് ഹിന്ദു മഹാസഭ ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്നാണ് സർക്കാരിനെ വെല്ലുവിളിച്ച് ക്ഷേത്രനിർമ്മാണവുമായി മുന്നോട്ടുപോകാൻ ഇവർ തീരുമാനിച്ചത്. ഇവിടെ മുന്പ് സ്ഥാപിച്ചിട്ടുള്ള ഗോഡസെയുടെ വിഗ്രഹത്തിൽ നേതാക്കൾ പുഷപാർച്ചനയും നടത്തി. 

അതേസമയം ഗോഡ്സെ ക്ഷേത്രത്തിനെതിരെ കടുത്ത വിമർശവുമായി പ്രതിപക്ഷം രംഗത്തെത്തി. സദാസമയവും മഹാത്മാ ഗാന്ധിയുടെ പേര് ഉച്ഛരിക്കുന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് എങ്ങനെയാണ് ഗോഡസെ ക്ഷേത്രത്തിന് അനുമതി നൽകാൻ സാധിച്ചതെന്ന് പ്രതിപക്ഷ നേതാവ് അജയ് സിംഗ് ചോദിച്ചു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed