സുരക്ഷാ പ്രശ്നം : രാഷ്ട്രപതിയുടെ മകളെ എയർ ഇന്ത്യ ജോലിയിൽ നിന്ന് മാറ്റി നിർത്തി
ന്യൂഡൽഹി : എയർ ഇന്ത്യയുടെ ബോയിങ് 787, ബോയിങ് 777 വിമാനങ്ങളിലെ ക്യാബിൻ ക്രൂവായി ജോലിനോക്കിയിരുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ മകൾ സ്വാതിയെ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ജോലിയിൽ നിന്നും മാറ്റിനിർത്തി. സ്വാതിയെ ആ ചുമതലയിൽ നിന്നൊഴിവാക്കിയിട്ട് ഒരു മാസത്തോളമായി.
ന്യൂ ഡൽഹിയിലുള്ള എയർ ഇന്ത്യ ഹെഡ്ക്വാർട്ടേഴ്സിൽ ഇന്റഗ്രേഷൻ ഡിപ്പാർട്ട്മെന്റിലേയ്ക്കാണ് സ്വാതിയെ മാറ്റി നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ മകളെന്ന നിലയ്ക്ക് ക്യാബിൻ ക്രൂവായി ജോലി ചെയ്യുന്നത് സ്വാതിയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനമെന്ന് എയർ ഇന്ത്യ വക്താക്കൾ അറിയിച്ചു.


