ഭീകരവാദ പ്രവർത്തനങ്ങൾക്കു ഫണ്ട് : ജമ്മു കശ്മീരിൽ എൻഐഎ റെയ്ഡ്


ന്യൂഡൽഹി : ജമ്മു കശ്മീരിലെ 12 സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ്. ശ്രീനഗർ, ബാരാമുല്ല, ഹന്ദ്‍വാര എന്നിവിടങ്ങളിലായാണ് പരിശോധന. ഭീകരവാദ പ്രവർത്തനങ്ങൾക്കു ഫണ്ട് നൽകുന്നതും മേഖലയിൽ അശാന്തി പടർത്തുന്നതിനും പങ്കുണ്ടെന്നും സംശയിക്കുന്നവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.

പാക്കിസ്ഥാനുമായി അടുത്ത ബന്ധമുള്ള ഹുറിയത് നേതാക്കളെ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് സൂചന. കഴിഞ്ഞ മാസവും ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. വിഘടനവാദി നേതാവ് ഗീലാനിയുടെ മരുമകൻ ഉൾപ്പെടെ ഏഴു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed