ഇന്ത്യയിലും ഇനി ഇ-പാസ്പോർട്


ദില്ലി: ഇലക്ട്രോണിക്ക് ചിപ്പ് ഘടിപ്പിച്ച പാസ്‌പ്പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സുരക്ഷയ്ക്ക് അതീവ പ്രധാന്യം നല്‍കി പുറത്തിറങ്ങുന്ന പാസ്‌പ്പോര്‍ട്ടിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പാസ്‌പ്പോര്‍ട്ടുകളില്‍ ഘടിപ്പിക്കാനുള്ള ചിപ്പുകള്‍ വാങ്ങാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.കെ. സിംഗ് രാജ്യസഭയില്‍ പറഞ്ഞു. ചിപ്പുകള്‍ പ്രാപ്യമാക്കുന്നതിനായ് നാസിക് ആസ്താനമായ ഇന്ത്യ സെക്യൂരിറ്റി പ്രസ്സിന് ആഗോളതലത്തില്‍ ടെന്റെടര്‍ നല്കാന്‍ നിയോഗിച്ചട്ടുണ്ടെന്നും അദ്ദേഹം സഭയില്‍ വെളിപ്പെടുത്തി.
ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ഡിജിറ്റല്‍ ടെക്‌നോളജി ഉപയോഗിച്ച് രേഖപ്പെടുത്താന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയായിരിക്കും പുതിയ പാസ്‌പ്പോര്‍ട്ടില്‍ ഉണ്ടാവുക. പബ്ലിക്ക് കീ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിച്ചാണ് പാസ്‌പ്പോര്‍ട്ടിലെ രേഖകള്‍ പരിശോധിക്കുക. ബയോമട്രിക്ക് പാസ്‌പ്പോര്‍ട്ടുകള്‍ എന്നും വിളിക്കുന്ന ഇ-പാസ്‌പ്പോര്‍ട്ടുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താനോ, വ്യാജ പാസ്‌പ്പോര്‍ട്ടുകള്‍ നിര്‍മ്മിക്കാനോ സാധിക്കില്ല. യൂറോപ്പിയന്‍ യൂണിയന്‍,ഒസ്റ്റ്രേലിയ,ബ്രസീല്‍,ഈജിപ്ത്.ജപ്പാനടക്കം അനേക രാജ്യങ്ങള്‍ ഇ-പാസ്‌പ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed