ബസ് നദിയിലേക്കു മറിഞ്ഞ് 10 പേർ മരിച്ചു


ഇംഫാൽ : മണിപ്പൂരിലെ സേനാപതി ജില്ലയിൽ ബസ് നദിയിലേക്കു മറിഞ്ഞ് 10 പേർ മരിച്ചു. 20 പേർക്കു പരിക്കേറ്റു. ഇംഫാൽ-ദിമാപൂർ ദേശീയ ഹൈവേയിൽ ഇന്ന് പുലർച്ചെ 3.30 നാണ് അപകടമുണ്ടായത്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

You might also like

Most Viewed