കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: ചങ്ങനാശ്ശേരി - തിരുവല്ല ഇരട്ടപ്പാത കമ്മീഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കൂടുതൽ ട്രെയിനുകള്‍ക്ക് നിയന്ത്രണം. കോട്ടയം വഴി ഓടുന്ന ട്രെയിനുകള്‍ വഴിതിരിച്ച് വിടും.
ബെംഗളൂരു - കന്യാകുമാരി (16526), കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി(12081), തിരുവനന്തപുരം - ഹൈദ്രബാദ് ശബരി(17229) , കന്യാകുമാരി - മുംബൈ ജയന്തി(16382) , ന്യൂഡല്‍ഹി - തിരുവനന്തപുരം കേരള(12626 &12625 ഇരു ദിശകളിലും) എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.
വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ ഹരിപ്പാട്, ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷന് എന്നിവിടങ്ങളിൽ നിർത്തും. പാതയിരട്ടിക്കലിനെത്തുടര്ന്ന് കൊല്ലംകോട്ടയം(56394/56393), കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം മെമു സര്‍വീസുകള്‍(66307/66308, 66300/66301), ആലപ്പുഴ വഴിയുള്ള കൊല്ലം - എറണാകുളം മെമു (66302/66303) , ആലപ്പുഴ വഴിയുള്ള എറണാകുളം - കായംകുളം പാസഞ്ചര്‍ (56381/56382) എന്നീ പാസഞ്ചര്‍ ട്രെയിനുകൾ പൂർണമായും റദ്ദാക്കും.
പുനലൂര്‍ - ഗുരുവായൂർ പാസഞ്ചറുകള്‍ (56365/56366)കോട്ടയം, പുനലൂർ സ്റ്റേഷനുകള്‍ക്കിടയിൽ ഓടില്ല. എറണാകുളം-കായംകുളം (56387/56388)പാസഞ്ചറുകൾ കോട്ടയം, കായംകുളം സ്റ്റേഷനുകള്‍ക്കിടയിൽ ഓടില്ല.