വിമാന ജീവനക്കാരനെ മർദിച്ച എം.പിയെ കാണാനില്ല


ദില്ലി: എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേനാ എം.പി രവീന്ദ്ര ഗെയ്‌ക്വാദിനെ കാണാനില്ല. വിമാന കമ്പനികൾ യാത്ര വിലക്കിയതിനെ തുടർന്ന് ട്രെയിനിൽ മുംബൈയിലേക്ക് തിരിച്ച എം.പിയാണ് യാത്രാമധ്യേ അപ്രത്യക്ഷനായത്. ശനിയാഴ്ച മുംബൈ സെൻട്രൽ സ്റ്റേഷനിൽ എം.പി എത്തേണ്ടതായിരുന്നു. എന്നാൽ അദ്ദേഹം ഇവിടെ എത്തുന്നതിനുമുന്പെ അപ്രത്യക്ഷനായി. ഓഗസ്റ്റ് ക്രാന്ത്രി എക്സ്പ്രസ് ട്രെയിനിലാണ് ഗെയ്‌ക്വാദ് ഡൽഹിയിൽനിന്നും മുംബൈയിലേക്ക് യാത്ര തിരിച്ചത്. ഗുജറാത്തിലെ വാപിയിൽ ഗെയ്ക് വാദ് ഇറങ്ങിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

മലയാളിയായ എയർ ഇന്ത്യ ഡ്യൂട്ടി മാനേജർ സുകുമാരൻ രാമനെയാണ് ഗെയ്‌ക്വാദ് മർദിച്ചത്. സംഭവത്തെ തുടർന്ന് എം.പിക്ക് വിമാനക്കന്പനികൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed