ആധാർ നിർബന്ധമില്ലെന്ന് സുപ്രീം കോടതി


ന്യൂഡൽഹി : സർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമല്ലെന്ന് സുപ്രീം കോടതി. എന്നാൽ ആധാർ നിർത്തലാക്കാനാവില്ലെന്നും, വരുമാന നികുതി പോലുള്ള ആവശ്യങ്ങൾക്ക് ആധാർ ഉപയോഗിക്കാമെന്നും അറിയിച്ചു. ആധാർ സംബന്ധിച്ച് നിലവിലുള്ള കേസുകൾ ഉടൻ തീര്കപ്പാക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

അടുത്തിടെ സ്‌കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി ഉൾപ്പെടെയുള്ള ചില ക്ഷേമപദ്ധതികൾക്ക് സർക്കാർ ആധാർ നിര്ബന്ധമാക്കിയിരുന്നു.

ബാങ്ക് അക്കൗണ്ടുകൾക്ക് ആധാർ വേണമെന്ന നയം തുടരാമെന്നും കോടതി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed