ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഇന്ത്യൻ സംസ്കാരമല്ല: മോദി
മൗണ്ട് അബു(രാജസ്ഥാന്‍): ആശയങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ഇന്ത്യ വിശ്വസിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത സംസ്‌കാരമനുസരിച്ച് ആത്യന്തികമായി ഒരു ദൈവം മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ദൈവത്തിന് ഹിന്ദു, മുസ്‌ലിം, പാര്‍സി എന്നൊരു വേര്‍തിരിവില്ല. ഒരു ദൈവം മാത്രമാണ് നമുക്കുള്ളത്. വിഭിന്നമായ ആളുകളാണ് ആ ചൈതന്യത്തെ ഭിന്നിപ്പിച്ച് പ്രകടിപ്പിക്കുന്നത്. ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതല്ല ഇന്ത്യയുടെ സംസ്‌കാരം. അറിവിന് അതിര്‍വരമ്പുകളില്ല.
പ്രകൃതിയെ സംരക്ഷിക്കാനായി ഇന്ത്യയില്‍ പരമ്പരാഗതമായ ശൈലികള്‍ ഉണ്ട്. ലോകം ഇന്ന് നേരിടുന്ന വെല്ലുവിളിയായ ആഗോളതാപനത്തെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. ഇതിനായ് 2030 ഓടെ ജൈവഇന്ധനത്തിന്റെ ഉപയോഗം കുറച്ച് സൗരോര്‍ജ്ജ പദ്ധതികള്‍ 40 ശതമാനമായി ഉയര്‍ത്തുമെന്ന് മോദി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പരിപാടിയില്‍ പങ്കെടുത്ത മോദി വരും കാലങ്ങളില്‍ ഇന്ത്യ ലോകത്തിന് വലിയ മാതൃകയാകുമെന്നും പറഞ്ഞു.

